nixan

തൃക്കാക്കര: ഇൻഫോപാർക്ക് എക്സ് പ്രസ് ഹൈവേയിൽ നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലിടിച്ച് മറിഞ്ഞ് റോഡിലേക്ക് വീണ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ബൈക്കോടിച്ചിരുന്ന സഹപാഠിക്ക് ഗുരുതരമായി പരിക്കേറ്റു. കാക്കനാട് രാജഗിരി സ്കൂൾ ഒഫ് എൻജിനിയറിംഗ് വിദ്യാർത്ഥിയും തൊടുപുഴ മണക്കാട് പുലിമനയ്ക്കൽ സലി പി. മത്തായിയുടെ മകനുമായ നിക്സൺ പി.സലിയാണ് (19) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടം. സഹപാഠി തൃശൂർ സ്വദേശി ആര്യൻ പി. ബോസായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ആര്യനെ സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇൻഫോപാർക്കിൽ ഇന്റർവ്യൂ കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്ന അമലാണ് തൊട്ടുപിന്നാലെ വന്ന വാഹനങ്ങളിൽ ഇരുവരെയും കയറ്റി ആശുപത്രിയിൽ എത്തിച്ചത്. നിക്സൺ മാർഗമദ്ധ്യേയാണ് മരിച്ചത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. അമ്മ: മിനി. സഹോദരി: നേഹ. ഇരുവരും രണ്ടാംവർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥികളാണ്.