kk

ബെംഗളൂരു ∙ കർണാടക മുൻ മന്ത്രിയും മുൻ ചീഫ് സെക്രട്ടറിയും മലയാളിയുമായ ജെ.അലക്സാണ്ടർ അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ദിരാനഗർ ചിന്മയ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: പരേതയായ ഡെൽഫിൻ അലക്സാണ്ടർ. മക്കൾ: ഡോ.ജോസ്, ഡോ.ജോൺസൺ. മരുമക്കൾ: മേരി ആൻ, ഷെറിൽ

1938 ഓഗസ്റ്റ് 8ന് കൊല്ലം മങ്ങാട് കണ്ടച്ചിറ പുതുവേൽത്തറ ജോൺ ജോസഫിന്റെയും എലിസബത്തിന്റെയും 7 മക്കളിൽ മൂന്നാമനായി ജനനം. കൊല്ലം എസ്.എൻ കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദമെടുത്തശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽനിന്ന് എം.എ പാസായി. ഫാത്തിമാ മാതാ നാഷനൽ കോളജിൽ അധ്യാപകനായിരിക്കെ 1963ൽ ഐ.എ.എസ് ലഭിച്ചു.

ആദ്യ നിയമനം മംഗലാപുരത്തു സബ് കളക്‌ടറായിട്ടാണ്. 33 വർഷത്തെ സേവനത്തിനു ശേഷം 1996ൽ സിവിൽ സർവീസിൽനിന്നു വിരമിച്ചതോടെ, അലക്സാണ്ടർ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു ബെംഗളൂരുവിലെ ഭാരതി നഗർ (നിലവിൽ സർവജ്ഞനഗർ) മണ്ഡലത്തെ പ്രതിനീധികരിച്ച് കോൺഗ്രസ് എം.എൽ.എയായി. തുടർന്ന് 2003ൽ എസ്എം കൃഷ്ണ സർക്കാരിൽ ടൂറിസം മന്ത്രിയായി. കർണാടക പി.സി.സി വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.