case

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വഞ്ചി സ്‌ക്വയറിൽ കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് കോടതിയുടെ വിമർശനം. കന്യാസ്ത്രീകൾ നീതിക്കായി സമരത്തിനിറങ്ങിയതിൽ തെറ്റില്ല. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യുകയെന്ന ആവശ്യം മാത്രം ഉന്നയിച്ചുകൊണ്ട് സമരം ചെയ്തത് നല്ല ഉദ്ദേശത്തോടെയെന്ന് കരുതാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കികൊണ്ടുള്ള വിധി പ്രഖ്യാപനത്തിനിടെയാണ് കോടതി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

പീഡനപരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് രജിസ്റ്റർ ചെയ്തു രണ്ടുമാസം കഴിഞ്ഞിട്ടും തുടർ നടപടികൾ ഉണ്ടാകാതെയിരുന്ന സാഹചര്യത്തിലാണ് സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ അഞ്ച് കന്യാസ്ത്രീകൾ സമരത്തിനിറങ്ങിയത്. സഹ പ്രവർത്തകയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നതായിരന്നു ഇവർ മുന്നോട്ടുവച്ച പ്രധാന ആവശ്യം. കൊച്ചിയിലെ വഞ്ചി സ്ക്വയറിലാണ് സമരം നടന്നത്. കുറുവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകൾ 13 ദിവസമാണ് തെരുവിൽ സമരം നടത്തിയത്.