india-covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡിന്റെ മൂന്നാം തരംഗം ശക്തിപ്രാപിക്കുന്ന സൂചനകളാണ് ഇന്നും പുറത്തുവരുന്നത്. ഇന്ന് രാജ്യത്ത് 2,68,833 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. വെള‌ളിയാഴ്‌ച റിപ്പോർട്ട് ചെയ്‌തതിലും 4631 കേസുകൾ കൂടുതലാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 402 മരണങ്ങളാണ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 225 ദിവസത്തെ കണക്കെടുത്താൽ ഏറ്റവുമധികം ആക്‌ടീവ് കേസുകൾ ഇന്നാണ് റിപ്പോർട്ട് ചെയ്‌തത് 14,17,82. ആകെ രോഗബാധയിടെ 3.85 ശതമാനമാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തെ ആകെ കൊവി‌ഡ് ബാധിതർ 3.68 കോടിയായി. ആകെ മരണസംഖ്യം 4.85 ലക്ഷമായി.

രാജ്യത്ത് കൊവിഡ് മുക്തരായവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. 3.49 കോടിയാണ് രോഗമുക്തി നേടിയവർ. മരണനിരക്ക് 1.32 ശതമാനമാണ്. രാജ്യത്ത് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത് 6041 ആണ്. 5.01 ശതമാനം വർദ്ധനയുണ്ടായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.