franco-pc-george

ഈരാറ്റുപേട്ട: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പൂഞ്ഞാർ മുൻ എം എൽ എ പിസി ജോർജുമായി കൂടിക്കാഴ്ച നടത്തി. പി സി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽവച്ചായിരുന്നു കൂടിക്കാഴ്ച.

ഫാങ്കോയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കേസിലെ വാദിഭാഗത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് പി സി ജോർജ് ഉന്നയിച്ചത്. വാദിഭാഗം മുഴുവൻ ബ്ലാക്ക് മാസിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. എഐജി ഹരിശങ്കറിനെയും ജോർജ് വിമർശിച്ചു.


വിധി വന്നതിന് ശേഷം ജഡ്ജിയെ അപമാനിക്കുന്ന രീതിയിലാണ് ഹരിശങ്കർ സംസാരിച്ചത്. അയാൾക്ക് എന്താണ് ഈ വിഷയത്തിൽ ഇത്ര ആവേശമെന്നും പി സി ജോർജ് ചോദിച്ചു. കന്യാസ്ത്രീ മഠത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ മദ്യപിക്കുന്നത് താൻ കണ്ടതാണ്. കുടിച്ചു കൂത്താടിയ അവരെ താൻ ആണ് ഓടിച്ചുവിട്ടതെന്നും പി സി ജോർജ് ആരോപിച്ചു.