bhavana

സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള നടിയാണ് ഭാവന. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഇടയ്‌ക്കെല്ലാം താരം ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രവും വൈറലായിരിക്കുകയാണ്.

'നമ്മളെല്ലാം അൽപം തകർന്നവരാണ്. അങ്ങനെയാണല്ലോ വെളിച്ചം കടന്നു വരുന്നത്,' എന്ന ക്യാപ്‌ഷനോടെയാണ് ഭാവന തന്റെ പുതിയ ചിത്രം പങ്കു വച്ചത്. മഞ്ഞ പ്രകാശത്തിൽ കൈയിൽ ഫോർക്കുമായിരിക്കുന്ന ഭാവനയുടെ ചിത്രം പകർത്തിയത് ആരെന്ന് അറിയുമ്പോഴാണ് കൗതുകം ഇരട്ടിക്കുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ എടുത്ത ചിത്രമാണിത്.

View this post on Instagram

A post shared by Bhavana Menon 🧚🏻‍♀️ (@bhavzmenon)

അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് പുറത്തു പോയി ആഹാരം കഴിക്കുന്ന ഏതോ സന്ദർഭത്തിലെടുത്ത ചിത്രമാണ്. എന്തായാലും ആരാധകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ഇരുവർക്കും ലഭിക്കുന്നത്. ഈ സൗഹൃദം എന്നും ഇങ്ങനെ തന്നെ തുടരട്ടെ എന്നാണ് കമന്റുകളിൽ നിറയുന്നത്.