
സോഷ്യൽ മീഡിയയിലൂടെ തന്റെ പാട്ട് വിശേഷങ്ങളും, കുടുംബ വിശേഷങ്ങളും,യാത്രകളുടെ വീഡിയോയുമൊക്കെ പങ്കുവയ്ക്കുന്നയാളാണ് ഗായിക അമൃത സുരേഷ്. അത്തരത്തിൽ പുതിയ ഹെയർ സ്റ്റൈൽ പരീക്ഷണവുമായി യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഗായിക ഇപ്പോൾ.
ആഫ്രിക്കയിലെ വിവിധ ഹെയർസ്റ്റൈലുകൾ പരീക്ഷിക്കുന്ന വീഡിയോയാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ദുബായിലാണ് ഗായിക ഇപ്പോഴുള്ളത്. അവിടത്തെ ആഫോ ബ്യൂട്ടിസലൂണിൽവച്ചാണ് ലുക്ക് മാറ്റിയിരിക്കുന്നത്.
അമൃതയ്‌ക്കൊപ്പം സുഹൃത്തിനെയും വീഡിയോയിൽ കാണാം.തായിലൻഡിൽ പോയപ്പോൾ മുടിയിൽ പരീക്ഷണം നടത്തിയതിന്റെ വീഡിയോ മുൻപ് അമൃത പങ്കുവച്ചിരുന്നു.