
തിരുവനന്തപുരം: മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി വി കെ പ്രശാന്ത്. മന്ത്രി ഓഫീസുകൾക്ക് വേഗം കുറവാണ്. ഒന്നാം പിണറായി സർക്കാർ പോലെയല്ല രണ്ടാം സർക്കാർ. പല കാര്യങ്ങളും വൈകുന്നു. എംഎൽഎമാർക്ക് അടക്കം പല പ്രശ്‌നങ്ങളും നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാളയം ഏരിയാ കമ്മിറ്റിയുടെ പ്രതിനിധിയായിട്ടാണ് വി കെ പ്രശാന്ത് ചർച്ചയ്‌ക്ക് പങ്കെടുത്തത്. ഫണ്ട് തട്ടിപ്പിൽ തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചിട്ടുണ്ട്.
സിപിഎം ജില്ലാ സമ്മേളനത്തിൽ കടുത്ത വിമർശനം ഉയർന്നിരിക്കുന്നത് ആരോഗ്യ വകുപ്പ് മന്ത്രിയ്‌ക്കെതിരെയും വ്യവസായ വകുപ്പ് മന്ത്രിക്കെതിരെയുമാണ്. കോവളം ഏരിയാ കമ്മിറ്റിയാണ് വിമർശനം ഉയർത്തിയിരിക്കുന്നത്. പാവങ്ങൾക്ക് കയറാൻ കഴിയാത്ത അവസ്ഥയാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിലുള്ളത്. വ്യവസായ മന്ത്രിയുടെ ഓഫീസ് പ്രമാണികളുടെ കേന്ദ്രമെന്നും പ്രതിനിധികൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്.