baby

ന്യൂഡൽഹി: പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്നതാണ് കൊവിഡ് മഹാമാരി. ഡൽഹിയിലെ മൂൽചന്ത് ആശുപത്രി ഇത്തരത്തിൽ രോഗം ബാധിച്ച ഒരാളെ പരിപൂർണ സൗഖ്യമാക്കിയ സന്തോഷം വീഡിയോയിലൂടെ പങ്കുവച്ചിരുന്നു. കേവലം ഒരുമാസം മാത്രം പ്രായമായ ഒരു കുഞ്ഞായിരുന്നു ആ കൊവിഡ് രോഗി.

കുഞ്ഞിനെ കൊവിഡ് സമയത്ത് പരിചരിക്കുന്ന ആരോഗ്യപ്രവർത്തകയുടെ വീഡിയോ ആശുപത്രി ഷെയർ ചെയ്‌തിരുന്നു. ചെവിയിലെ അണുബാധയ്‌ക്കാണ് ജനിച്ച് അധികനാളാകാത്ത കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ കുഞ്ഞിനെ പിപിഇ കിറ്റണിഞ്ഞ ആരോഗ്യ പ്രവർത്തകർ പൂർണസമയം പരിചരിച്ചു. വൈകാതെ കുഞ്ഞിന്റെ രോഗം പൂർണമായും ഭേദമായി.

കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെയും ബാധിക്കും എന്ന് മുൻപ് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികളിൽ രോഗം ഗുരുതരമാകില്ലെങ്കിലും ഇവരിലൂടെ മുതിർന്നവർക്ക് വളരെയെളുപ്പം രോഗം സ്ഥിരീകരിക്കാനുള‌ള സാദ്ധ്യതയുണ്ട്. രാജ്യത്ത് 15നും 18നുമിടയിൽ പ്രായമുള‌ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്.ഇതുിവരെ മൂന്ന് കോചി കുട്ടികൾക്കാണ് വാക്‌സിൻ നൽകിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു.

Covid-19 update :

One month old baby , came with ear infection and tested positive on admission . Getting discharged with full recovery .
Well taken care of by the Neonatologists and NICU staff in COVID isolation unit.@PMOIndia @ndtv @PTI_News @ANI @timesofindia pic.twitter.com/7bPYcND3GL

— Moolchand Healthcare (@Moolchand_Hosp) January 14, 2022