
ഇന്ത്യയിൽ ഏറ്റവുമധികം വിൽപനയുളള വാഹന നിർമ്മാതാക്കളായ മാരുതി സുസുകി എല്ലാ മോഡൽ കാറുകളുടെയും വില വർദ്ധിപ്പിക്കുന്നു. ഇന്നുമുതലാണ് വാഹനങ്ങളുടെ വിലയിൽ വർദ്ധന നിലവിൽ വരിക.
ഈ സാമ്പത്തികവർഷം മാരുതി സുസുകി നടപ്പാക്കുന്ന നാലാമത് വിലവർദ്ധനയാണിത്. എല്ലാ മോഡലുകൾക്കും 1.7 ശതമാനം വിലവർദ്ധനയാണ് ഉണ്ടാകുക. കഴിഞ്ഞ ഏപ്രിലിൽ മാരുതി 1.6 ശതമാനം വില വർദ്ധിപ്പിച്ചിരുന്നു. പിന്നീട് സെപ്‌തംബറിൽ 1.9 ശതമാനം വർദ്ധനയും നടപ്പാക്കി. ജൂലായ് മാസത്തിൽ സ്വിഫ്‌റ്റിനും സിഎൻജിയുളള വേരിയന്റുകൾക്കും 15,000 രൂപ മാരുതി വിലകൂട്ടിയിരുന്നു.
രാജ്യത്ത് വിൽക്കപ്പെടുന്ന രണ്ട് കാറുകളിൽ ഒന്ന് മാരുതിയാണ്. കാറിന്റെ നിർമ്മാണത്തിന് ആവശ്യമായ അവശ്യവസ്‌തുക്കളുടെ വില വർദ്ധിച്ചതാണ് വില വർദ്ധനയ്‌ക്ക് കാരണമായി കമ്പനി പറയുന്നത്.