padma-shri-awardee-major-

മുംബയ്: പദ്മ പുരസ്കാര ജേതാവും ഇന്ത്യൻ സ്പൈനൽ ഇൻജുറീസ് സെന്റർ സ്ഥാപകനും റിട്ട. സൈനിക ഉദ്യോഗസ്ഥനുമായ മേജർ എച്ച്.പി.എസ് അലുവാലിയ (85)​ അന്തരിച്ചു. പർവതാരോഹകൻ. എഴുത്തുകാരൻ,​ സാമൂഹിക പ്രവർ‌ത്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഇന്ത്യക്കാരിൽ ഒരാളാണ് അദ്ദേഹം. ആത്മകഥയായ ഹൈയ്യർ ദാൻ എവറസ്റ്റ് ഉൾപ്പെടെ 13 പുസ്തകങ്ങൾ രചിച്ചു. ഇന്ത്യൻ മൗണ്ടനീറിംഗ് ഫൗണ്ടേഷൻ, ഡൽഹി മൗണ്ടനീറിംഗ് അസോസിയേഷൻ എന്നീ സംഘടനകളുടെ പ്രസിഡന്റായിരുന്നു. പദ്മ ഭൂഷൺ, പദ്മശ്രീ, അർജുന അവാർഡ് എന്നിവയടക്കം നിരവധി ഉന്നത പുരസ്കാരങ്ങൾ ലഭിച്ചു. ഭാര്യ: ഭോലി അലുവാലിയ. മകൾ : സുഗന്ധ് അലുവാലിയ