
തിരുവനന്തപുരം: കേരള ആധാരമെഴുത്ത് സ്റ്റാമ്പ് വെണ്ടർ ക്ഷേമനിധി ബോർഡ് മുഖേന സംസ്ഥാനത്തെ ആധാരമെഴുത്ത് തൊഴിലാളികളെയും മുദ്രപത്ര വിതരണക്കാരെയും മെഡിസെപ്പ് പദ്ധതിയിലുൾപ്പെടുത്തി ഇൻഷ്വറൻസ് പരിരക്ഷ നൽകണമെന്ന് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനയറ ആർ.കെ.ജയനും ജനറൽ സെക്രട്ടറി പാലക്കാട് ശിവപ്രകാശും ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കാട്ടാക്കട എസ്.വിനോദ് ചിത്ത് അദ്ധ്യക്ഷനായി. ട്രഷറർ പെരിങ്ങമ്മല കൃഷ്ണകുമാർ,മറ്റ് ഭാരവാഹികളായ മണികണ്ഠൻ മാത്തൂർ,കാടാംകോട് എം.അംബികാദേവി,സുനിൽകുമാർ പെരുവെമ്പ്,കൃഷ്ണപുരം അനിൽകുമാർ,നേമം എ.വി.ഭാസ്ക്കരൻ എന്നിവർ പങ്കെടുത്തു.