astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി: സർവാഭീഷ്‌ട സിദ്ധിയും സത്കീർത്തിയും, പ്രവർത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം. ആത്മവിശ്വാസം വർദ്ധിക്കും.

ഭരണി: പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുവാൻ ഇടയുണ്ട്, വ്യവഹാരങ്ങൾ പ്രതികൂലമാകും, സാമ്പത്തിക ഇടപാടിൽ അബദ്ധം പറ്റും, അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ പെടരുത്.

കാർത്തിക: അപ്രതീക്ഷിതമായ ധനലാഭം പ്രതീക്ഷിക്കാം,എല്ലാ രംഗത്തും വിജയവും അംഗീകാരവും, വിദേശ ജോലിക്കുള്ള പരിശ്രമങ്ങളിൽ വിജയം.

രോഹിണി: ശത്രുക്കളിൽ നിന്നും ഉപദ്രവങ്ങൾ, കുടുംബ കലഹം, വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരും, മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് ആരോപണങ്ങൾ കേൾക്കേണ്ടി വരും.

മകയിരം: വിദ്യാഭ്യാസപരമായി ഉയർച്ച, പ്രണയബന്ധങ്ങളിൽ ഇടപ്പെടാൻ സാധ്യത,കുലീനമായ പെരുമാറ്റം കാഴ്ച വയ്ക്കും, വ്യവഹാരങ്ങളിൽ വിജയം.

തിരുവാതിര: തൊഴിലിൽ നല്ല കാര്യ പ്രാപ്‌തിയുണ്ടാകും, വിദേശ ജോലി കിട്ടിയോ സ്ഥലം മാറ്റം ലഭിച്ചോ സ്വകുടുംബത്തിൽ നിന്നും മാറി നിൽക്കും, വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല ഉയർച്ച.

പുണർതം: കുടുംബ സൗഖ്യം, ശത്രുക്കളിൽ നിന്നും മോചനം, യാത്രകൾ വേണ്ടി വരും, ഉദ്ദേശിക്കുന്ന കാര്യങ്ങൾ സാധിക്കും, ദാമ്പത്യത്തിൽ സുഖാനുഭവങ്ങൾ.

പൂയം: ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ, ആഗ്രഹങ്ങൾ സഫലമാകും, തൊഴിലിൽ നിന്നും നേട്ടങ്ങൾ, സംസാരം വളരെ നിയന്ത്രിക്കണം.

ആയില്യം: താൽക്കാലിക ജോലി സ്ഥിരമാകും. കലാ മത്സരങ്ങളിൽ വിജയവും അംഗീകാരവും, ആരോഗ്യ നില തൃപ്തികരം.

മകം: ഉദ്ദേശിച്ച സ്ഥലത്തേക്ക് സ്ഥാനമാനങ്ങളോടു കൂടി സ്ഥാനമാറ്റം ഉണ്ടാകും, കുടുംബജീവിതം സന്തോഷകരമാകും, മറ്റുള്ളവർക്ക് പലവിധ സഹായങ്ങളും ചെയ്യും.

പൂരം: കുടുംബ സമാധാനം, ആത്മവിശ്വാസ കൂടുതൽ, എല്ലാ പ്രതിസന്ധികളും മറികടന്നു മന്നോട്ട് പോകുവാൻ കഴിയും.

ഉത്രം: എതിരാളികളുടെ വിമർശനങ്ങളെ മറികടക്കാനാകും, പരിശ്രമങ്ങൾക്ക് അനുകൂലമായ ഫലം കിട്ടും, അഭിമാനകരമായ സംഗതികൾ സംഭവിക്കും.

അത്തം: മറ്റുള്ളവരാൽ നിയന്ത്രിക്കപ്പെടും, നഷ്‌ടപ്പെട്ട പലതും തിരികെ ലഭിക്കും, പുതിയ ബിസിനസ് തുടങ്ങും, സഹപ്രവർത്തകർക്ക് അസൂയ തോന്നുന്ന കാര്യങ്ങൾ സംഭവിക്കും.

ചിത്തിര: രോഗ ശാന്തി,വിദ്യാ വിജയം,ബിരുദലാഭം, പുരസ്‌കാരം എന്നിവയുണ്ടാകും, കുടുംബ കാര്യങ്ങളിൽ ശ്രദ്ധ പ്രകടിപ്പിക്കും.

ചോതി: ദാമ്പത്യ ജീവിതത്തിൽ വിഷമതകൾ, മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ, സാമ്പത്തിക നഷ്ടം, ആരോഗ്യപരമായി മോശ സമയം.

വിശാഖം: വിശ്വസ്‌തർ അവശ്യ സമയത്ത് സഹായിക്കില്ല, അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാക്കും. വില പിടിച്ച വസ്‌തുക്കളും രേഖകളും നഷ്‌ടപ്പെടും.

അനിഴം: ധനന‌ഷ്‌ടം, പാഴ്‌ചെലവുകൾ വർദ്ധിക്കും, അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും ഉണ്ടാകും. മാനഹാനിയും സംഭവിക്കാനിടയാകും.

കേട്ട: മനക്ലേശങ്ങൾ ഉണ്ടാകും, കടവും രോഗ ദുരിതങ്ങളും വർദ്ധിക്കും. സന്താനങ്ങൾ മൂലം ദുരിതാനുഭവങ്ങൾ, മാനസിക പ്രയാസങ്ങൾ അലട്ടി കൊണ്ടിരിക്കും.

മൂലം: തിരിച്ചു കിട്ടില്ലെന്നു കരുതിയ ധനം ലഭിക്കും, ദമ്പതികൾ വീണ്ടും ഒന്നിക്കാൻ സാദ്ധ്യത, പൂർവീകസ്വത്ത് ലഭിക്കാനിടയുണ്ട്, വിദേശ യോഗം.

പൂരാടം: നേതൃപാടവവും കാണിക്കും, എതിർപ്പുകൾ കുറയും, മാദ്ധ്യമ രംഗത്തുള്ളവർക്ക് അംഗീകാരം, വിദ്യാലാഭം ജോലിയിൽ ഉയർച്ച, ഗുരുജനങ്ങളെ കണ്ടമുട്ടും.

ഉത്രാടം: പ്രവർത്തിവിജയം, പ്രയത്‌നം സഫലമാകും, ദൈവീക ചിന്ത, സ്ത്രീകൾക്ക് നല്ലസമയം, വിദേശയാത്രകൾ ഗുണകരമാകും.

തിരുവോണം: അധികാരംപ്രകടിപ്പിക്കേണ്ടി വരും. ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധ വേണ്ടുന്ന സമയം, ധന പരമായ കാര്യങ്ങളിൽ വലിയ പ്രതീക്ഷ.

അവിട്ടം: പുതിയ ജോലി ലഭിക്കും, കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, എല്ലാരംഗത്തും വിജയം, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കും.

ചതയം: ശത്രുക്കൾ നിഷ്പ്രഭരാകും, കുടുംബത്തിലെ അസ്വസ്ഥതകൾക്ക് ശമനം, കുടുംബ സുഖം, സന്താനങ്ങളെക്കൊണ്ട് ഗുണം.

പൂരുരുട്ടാതി: വിവാദങ്ങളിൽപ്പെടാതെ സൂക്ഷിക്കണം,ബന്ധു ബലം വർദ്ധിക്കും, ആരോഗ്യ പരമായി ഉണ്ടായിരുന്ന അസ്വസ്ഥതകൾ മാറും, തെറ്റിദ്ധാരണകൾ ഒഴിഞ്ഞു പോകും.

ഉത്രട്ടാതി: ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത, ഇഷ്‌ടജന പ്രീതി, ഭൂമി ക്രയ വിക്രയം ലാഭാകരം, ജീവിത വിജയം നേടും, പണമിടപാടുകളിൽ ലാഭം.

രേവതി: വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും, ഭൂമി ലാഭം, വാഹനങ്ങൾ കൈകാര്യം ചെയ്യമ്പോൾ ശ്രദ്ധിക്കണം, ബിസിനസിൽ മാറ്റങ്ങൾ, ജീവിത പങ്കാളിയുമായി ഉല്ലാസ യാത്രകൾ നടത്തും.