neeraj

മുംബയ്: ബുള്ളി ബായ് കേസിലെ മുഖ്യപ്രതിയായ നീരജ് ബിഷ്‌ണോയിയുടെ (20) ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. കേസിന്റെ ഗൗരവവും അന്വേഷണത്തിന്റെ ഘട്ടവും പരിഗണിച്ച് ജാമ്യം നൽകാനാവില്ലെന്ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പറഞ്ഞു. കേസിൽ നേരത്തെ അറസ്റ്റിലായ ശ്വേത സിംഗ്, മായങ്ക് റാവത്ത് എന്നിവരെ ബാന്ദ്രയിലെ കോടതി 28വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.