punjab-elections

അമൃത്സർ: മുതിർന്ന പഞ്ചാബ് കോൺഗ്രസ് നേതാവ് ജോഗീന്ദർ മാൻ സിംഗ് ഇന്നലെ ആം ആദ്മി പാർട്ടിയിൽ ചേർന്നു. 50 വർഷത്തിലധികമായി കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന നേതാവാണദ്ദേഹം. പട്ടികജാതി വിഭാഗം നേതാവായ മാൻ മൂന്നു തവണ നിയമസഭാംഗവും ബിയാന്ത് സിംഗ്, രജീന്ദർ കൗർ ഭട്ടൽ, അമരീന്ദർ സിംഗ് എന്നീ സർക്കാരുകളിൽ മന്ത്രിയായി. നിലവിൽ പഞ്ചാബ് ആഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനാണ്. കോടിക്കണക്കിന് രൂപയുടെ എസ്‌.സി പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് കുംഭകോണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിനെ ജോഗീന്ദർ വിമർശിച്ചിരുന്നു,. തന്റെ മണ്ഡലമായ ഫഗ്‌വാരക്ക് ജില്ലാ പദവി നൽകണമെന്ന ആവശ്യം സർക്കാർ തള്ളിയതിൽ ജോഗീന്ദറിന് നീരസമുണ്ടായിരുന്നു.