train

മുംബയ് – ഹസ്രത് രാജധാനി എക്‌സ്‌പ്രസ് ഗുജറാത്തിൽ റെയിൽവേ ട്രാക്കിൽ കിടന്ന സിമന്റ് തൂണിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ സിമന്റ് തൂൺ തെറിച്ചുപോയെങ്കിലും ആർക്കും പരിക്കില്ലെന്നും വൻ അപകടം ഒഴിവായെന്നും റെയിൽവേ അധികൃതർ അറിയിച്ചു. അട്ടിമറിശ്രമം സംശയിക്കുന്നതിനാൽ അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച രാത്രി 7.10ന് ഗുജറാത്തിലെ വൽസദിൽ അതുൽ സ്റ്റേഷനു സമീപമാണ് സംഭവം നടന്നത്. തൂൺ അജ്ഞാതർ ഇവിടെ കൊണ്ടുവന്ന് ഇട്ടതാണെന്നാണ് വിവരം. ലോക്കോ പൈലറ്റ് ഉടൻ വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു. മുതിർന്ന പൊലീസ് – റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.