പഞ്ചസാരയ്ക്ക് പകരമായി പലരും ഉപയോഗിക്കുന്ന ശർക്കരയുടെ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. മധുരമെന്നതിന് ഉപരിയായി ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ സഹായകരമായ ഘടകങ്ങൾ ശർക്കരയിൽ അടങ്ങിയിട്ടുണ്ട്.

ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും ശർക്കര വളരെയേറെ ഉത്തമമാണ്. ഭക്ഷണ ശേഷം ശർക്കര കഴിക്കുന്നത് ദഹന രസങ്ങളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. കുടലിന്റെ ആരോഗ്യത്തിനും മലബന്ധം പോലുള്ള ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ശർക്കര ഏറെ നല്ലതാണ്. ആന്റി ഓക്സിഡന്റ് ഗുണങ്ങളാൽ സമ്പുഷ്ടമായ ശർക്കര നാച്വറൽ ബോഡി ക്ലെൻസർ ആയി പ്രവർത്തിയ്ക്കുന്നു. മുഖക്കുരു, കറുത്ത പാടുകൾ, ചുളിവുകൾ എന്നിവ ഉണ്ടാകുന്നത് ഒരു പരിധി വരെ തടയുകയും ചെയ്യുന്നു. ശർക്കര, മുൾട്ടാനി മിട്ടി, തൈര്, വെള്ളം എന്നിവയുടെ മിശ്രിതം തയ്യാറാക്കി തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുന്നത് മുടി വളരാൻ സഹായിക്കും. ദിവസവും ഒരു ചെറിയ കഷ്ണം ശർക്കര ഭക്ഷണ ശേഷം കഴിക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളി രക്ത ശുദ്ധി വരുത്താൻ ഉത്തമമാണ്.