novak

നൊവാക്ക് ജോക്കോവിച്ചിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണിക്കുന്നു

ആസ്ട്രേലിയൻ ഓപ്പണിന് നാളെ തുടക്കമാകും

മെൽബൺ : കൊവിഡ് വാക്സിനേഷൻ കൂടാതെ ആസ്ട്രേലിയയിൽ കളിക്കാനെത്തിയതിന്റെ പേരിൽ കുടിയേറ്റകാര്യ മന്ത്രി തന്റെ വിസ റദ്ദാക്കിയതിനെതിരെ ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക്ക് ജോക്കോവിച്ച് നൽകിയ അപ്പീൽ ആസ്ട്രേലിയൻ ഫെഡറൽ കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസടക്കം മൂന്ന് ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. ഇത് അന്തിമവിധിയായിരിക്കുമെന്നതിനാൽ ഇരുകൂട്ടർക്കും പിന്നെ അപ്പീൽ നൽകാനാവില്ല. നാളെ ആസ്ട്രേലിയൻ ഒാപ്പണിന് തുടക്കമാവുന്ന സാഹചര്യത്തിൽ ഇന്ന് അനുകൂലവിധി ലഭിച്ചാലേ നൊവാക്കിന് കളത്തിലിറങ്ങാൻ കഴിയുകയുള്ളൂ.

വാ​ക്‌​സി​നെ​ടു​ക്കാ​തെ​ ​ആ​സ്‌​ട്രേ​ലി​യ​ൻ​ ​ഓ​പ്പ​ണി​ൽ​ ​പ​ങ്കെ​ടു​ക്കാ​നാ​യി​ ​വ​ന്ന​ ​ജോ​ക്കോ​വി​ച്ചി​ന്റെ​ ​വി​സ​ ​മെ​ൽ​ബ​ൺ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ച് ​റ​ദ്ദാ​ക്കി​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​അ​ദ്ദേ​ഹ​ത്തെ​ ​അ​ഭ​യാ​ർ​ഥി​ക​ളെ​ ​താ​മ​സി​പ്പി​ക്കു​ന്ന​ ​ഹോ​ട്ട​ലി​ലേ​ക്കു​മാ​റ്റി.തുടർന്ന് കോടതിയെ സമീപിച്ച നൊവാക്ക് അനുകൂല വിധി സമ്പാദിച്ചിരുന്നു. എന്നാൽ ജോ​ക്കോ​വി​ച്ചി​ന്റെ​ ​വി​സ​ ​കു​ടി​യേ​റ്റ​ ​വ​കു​പ്പ് ​മ​ന്ത്രി​യു​ടെ​ ​പ്ര​ത്യേ​ക​ ​അ​ധി​കാ​രം​ ​ഉ​പ​യോ​ഗി​ച്ച് ​റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.​ ​മൂ​ന്നു​ ​വ​ർ​ഷ​ത്തേ​ക്ക് ​ആ​സ്‌​ട്രേ​ലി​യ​യി​ൽ​ ​പ്ര​വേ​ശി​ക്കു​ന്ന​തി​ന് ​വി​ല​ക്കു​മേ​ർ​പ്പെ​ടു​ത്തി.​

കൊ​വി​ഡ് ​വാ​ക്‌​സി​ൻ‍​ ​എ​ടു​ക്കാ​തെ​ ​ആ​സ്‌​ട്രേ​ലി​യ​യി​ൽ​ ​പ്ര​വേ​ശി​ച്ച​തി​നാ​ലാ​ണ് ​ജോ​ക്കോ​വി​ച്ചി​നെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നും​ ​പൊ​തു​താ​ത്പ​ര്യം​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​വി​സ​ ​റ​ദ്ദാ​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും​ ​കു​ടി​യേ​റ്റ​ ​മ​ന്ത്രി​ ​അ​ലെ​ക്‌​സ് ​ഹോ​ക് ​വ്യ​ക്ത​മാ​ക്കിയിരുന്നു.​ ​ആ​സ്‌​ട്രേ​ലി​യ​ൻ​ ​ഓ​പ്പ​ൺ​ ​അ​ധി​കൃ​ത​ർ​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​താ​ര​ത്തി​ന്റെ​ ​പ​ങ്കാ​ളി​ത്തം​ ​ഉ​റ​പ്പാ​ക്കി​ ​സീ​ഡിം​ഗും​ ​മ​ത്സ​ര​ക്ര​മ​വും​ ​പ്ര​ഖ്യാ​പി​ച്ച​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​കു​ടി​യേ​റ്റ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​ന​ട​പ​ടി.​ ​