
കേപ്ടൗൺ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയ്ക്ക് പിന്നാലെ ടെസ്റ്റ് ഫോർമാറ്റിലെ ക്യാപ്ടൻ സ്ഥാനവും ഒഴിയുകയാണെന്നറിയിച്ച് ഇന്ത്യൻ ക്രിക്കറ്റർ വിരാട് കൊഹ്‌ലി. ട്വന്റി-20 ലോകകപ്പിന് ശേഷം ചെറു ഫോർമാറ്റിലെ നായകസ്ഥാനം സ്വയം ഒഴിഞ്ഞ വിരാടിനെ ഏകദിന ക്യാപ്ടൻസിയിൽ നിന്ന് സെലക്ടർമാർ മാറ്റുകയായിരുന്നു. ഇന്നലെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിരാട് ടെസ്റ്റ് ക്യാപ്ടൻസി വിട്ടകാര്യം പുറംലോകത്തെ അറിയിച്ചത്.
68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച വിരാടാണ് ഏറ്റവും കൂടുതൽ വിജയങ്ങൾ നൽകിയ (40) ഇന്ത്യൻ നായകൻ.