
ചേളന്നൂർ (കോഴിക്കോട്): കക്കോടി പുത്തലത്ത് കുലവൻ കാവിൽ കുലവൻ വെള്ളാട്ടം കെട്ടിയാടുന്നതിനിടെ തെയ്യം കലാകാരൻ വാളപ്പുറത്ത് ജീജീഷ് (39) കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം.
കുഴഞ്ഞു വീണയുടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറിയപ്പെടുന്ന ചെണ്ട കലാകാരൻ കൂടിയാണ് ഓട്ടോ ഡ്രൈവറായ ജീജീഷ്. പ്രമുഖ വാദ്യ - തെയ്യം കലാകാരൻ സിദ്ധാർത്ഥന്റെയും ലീലയുടെയും മകനാണ്. ഭാര്യ: രേണുക. മകൻ: വിനായകൻ (കാക്കൂർ സരസ്വതി വിദ്യാമന്ദിർ വിദ്യാർത്ഥി). സഹോദരങ്ങൾ: ജീനാകുമാരി (കെ.എസ്.ഇ.ബി),
പരേതയായ ജീജാകുമാരി.