kk

തിരുവനന്തപുരം: കൊവിഡ് എന്ന ' പിശാചിനെ' അയച്ചത് അള്ളാഹുവെന്ന് സി.പി.എം നേതാവും വഖഫ് ബോർഡ് ചെയർമാനുമായ ടി.കെ ഹംസയുടെ പരാമർശം. ' നമ്മളെ നേരെയാക്കാനാണ് അള്ളാഹു കൊവിഡ്-19 എന്ന പിശാചിനെ അല്ലാഹു അയച്ചതെന്ന് വഫഫ് ജീവനക്കാരുടെ ഒരു യോഗത്തിൽ ടി.കെ.ഹംസ പറഞ്ഞു.

നമ്മളെ നേരെയാക്കാതെ അവൻ പോകില്ല,​ നമ്മൾ ഒരുപാട് നേരെയാകാനുണ്ട്, ഖുറാനിൽ നിന്ന് വഖഫ് ജീവനക്കാരായ നമ്മൾ വ്യതിചലിച്ചിട്ടുണ്ടോ എന്ന് നമ്മൾ പരിശോധിക്കണം. ഇപ്പോൾ കൊവിഡ് നാലാം തരംഗം വന്നു, ഇനി അഞ്ചാമൻ വരും. നമ്മളെ നന്നാക്കിയിട്ടേ കൊവിഡ് പോവുകയുള്ളൂ, ഈ ലോകത്തെ എല്ലാ സ്വത്തും അള്ളാഹുവിന്റേതാണ്. അള്ളാഹു നമ്മളെ നോക്കാൻ ഏൽപ്പിച്ചതാണ് ഇതൊക്കെ'യെന്നും പ്രസംഗത്തിൽ ഹംസ പറയുന്നു.