kk

ഗ്രീസിലെ പുരാതനമായ ചരിത്രസ്മാരകത്തിന് മുന്നിൽ വച്ച് സ്വവർഗ ദമ്പതികളുടെ ലൈംഗിക രംഗങ്ങൾ ചിത്രീകരിച്ച സംഭവത്തിൽ പ്രതിഷേധം ഉയരുന്നു. എല്‍ ജി ബി ടി ക്യൂ അവകാശങ്ങള്‍ക്കായി പൊരുതുന്ന ഒരു സംഘം ആക്ടിവിസ്റ്റുകളാണ് സ്വവര്‍ഗ ദമ്പതികള്‍ ഇണചേരുന്ന രംഗം ചിത്രീകരിച്ചത്.മാസങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച സിനിമ ഇന്റർനെറ്റിൽ റിലീസ് ചെയ്തതിനെ പിന്നാലെയാണ് വിവാദമായത്. .ചിത്രീകരണം നടത്തിയവരെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണമാരംഭിച്ചു.

ഗ്രീക്ക് ദേശീയതയെയും ചരിത്രസ്മാരകങ്ങളെയും അപമാനിക്കുന്നതാണ് ചിത്രീകരണമെന്ന് സാംസ്‌കാരിക വകുപ്പ് വക്താവ് പറഞ്ഞു. ചരിത്രസ്മാരകത്തെ അപമാനിച്ചവര്‍ക്കതിരെ നടപടി എടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഗ്രീക്ക് ദേശീയ സ്മാരകമായ അക്രപോലിസിലാണ് മാസങ്ങള്‍ക്കു മുമ്പ് ലൈംഗിക രംഗങ്ങള്‍ ചിത്രീകരിച്ചത്. സ്വവര്‍ഗ പ്രണയികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഡിപാര്‍തിനോണ്‍ എന്ന ഹ്രസ്വസിനിമയ്ക്കു വേണ്ടിയാണ് ഇവിടെ ചിത്രീകരണം നടത്തിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പിരിഞ്ഞ രണ്ട് പുരുഷ സ്വവര്‍ഗ പ്രണയികള്‍ വീണ്ടും കണ്ടുമുട്ടുകയും രതിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന രംഗമാണ് ചിത്രീകരിച്ചത്. അധികൃതരുടെ അനുവാദമില്ലാതെയായിരുന്നു ചിത്രീകരണം.

36 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ഗ്രീസിലെ ഒരു സര്‍വകലാശാലയില്‍ ഇതിന്റെ പ്രദര്‍ശനം നടന്നിരുന്നു. അതിനു ശേഷമാണ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്.