fgft

കാഞ്ഞങ്ങാട്: പാതിരാത്രിയിൽ ഹോസ്റ്റലിൽ കയറി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച രണ്ടു പേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റുചെയ്തു. ഇടുക്കി സ്വദേശി സുധീഷ് (22), പാണത്തൂർ സ്വദേശി പുനീത് (21) എന്നിവരാണ് പിടിയിലായത്.

പ്രണയം നടിച്ചാണ് ഇരുവരും കുട്ടികളെ പീഡനത്തിനിരയാക്കിയത്. പുനീത് നേരത്തെ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. ഈ കുട്ടിയുടെ കൂട്ടുകാരി എഫ്.ബിയിലൂടെയാണ് സുധീഷിനെ പരിചയപ്പെട്ടത്. നവംബർ 28 നായിരുന്നു ആദ്യ പീഡനം. മൊബൈൽ ഫോൺ നൽകാൻ എന്നുപറഞ്ഞാണ് പുനീത് ഹോസ്റ്റലിൽ എത്തിയത്. ജനുവരി 2 ന് രാത്രിയിൽ വീണ്ടും പുനീതും സുധീഷും ഹോസ്റ്റലിലെത്തി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത്രെ.
കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ഇന്നലെ സന്ധ്യയോടെയാണ് ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.