kk

ലണ്ടനിൽ പുതിയ ആസ്ഥാനം തുറക്കാൻ ഒരുങ്ങുകയാണ് ഐ.ടി ഭീമൻമാരായ ഗൂഗിൾ. സെൻട്രൽ സെന്റ് ജൈൽസിലുള്ള കെട്ടിടമാണ് ഗൂഗിൾ വന്‍തുകയ്ക്ക് സ്വന്തമാക്കിയത്. നിലവിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന കമ്പനിയുടെ ഓഫീസ് കെട്ടിടമാണ് ഒരു ബില്യൻ ഡോളര്‍ ഏകദേശം 7500 കോടി രൂപ)യ്ക്ക് ഗൂഗിൾ സ്വന്തമാക്കിയത്. നവീകരണപ്രവൃത്തികള്‍ക്ക് ശേഷമായിരിക്കും ഇവിടെ ഓഫീസ് പൂര്‍ണമായി സജ്ജമാകുക.

ഒരേസമയം 10,000ത്തോളം പേർക്ക് ജോലി ചെയ്യാവുന്ന സൗകര്യമാണ് ഇവിടെ ഒരുങ്ങുന്നത്. ഓക്‌സ്‌ഫഡ് സ്ട്രീറ്റിന് തൊട്ടടുത്തായി ലണ്ടന്റെ ഹൃദയഭാഗത്തായാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ഈ വർഷം അവസാനത്തോടെ പുതിയ കെട്ടിടം സജ്ജമാകും. 11 നിലകളിലായി നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തില്‍ സ്വിമ്മിംഗ് പൂൾ, ഇൻഡോർ ബാസ്‌കറ്റ്‌ബോൾ കോർട്ട്, മസാജ് സൗകര്യം, മറ്റ് വിനോദ സജ്ജീകരണങ്ങളെല്ലാമാണ് പുതുതായി ഒരുങ്ങുന്നത്. ഏറ്റവും മുകളില്‍ മട്ടുപ്പാവിലുള്ള ഭീമൻ ഉദ്യാനമാണ് കെട്ടിടത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം

ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് കെട്ടിടം സ്വന്തമാക്കിയ വിവരം വെളിപ്പെടുത്തിയത്. .പച്ച, ചുവപ്പ്, ഓറഞ്ച് എന്നിങ്ങനെയുള്ള ബഹുവർണ പെയിന്റ് കൊണ്ട് നേരത്തെ തന്നെ ഈ കെട്ടിടം ശ്രദ്ധ നേടിയിരുന്നു. . 38,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്ഥലത്ത് ഗൂഗിൾ ഓഫീസിനു പുറമെ 100 റസിഡൻഷ്യൽ അപ്പാർട്ട്മെന്റുകളും റസ്റ്റാറന്റുകളും കഫേകളുമെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ഇവിടത്തെ ഗൂഗിള്‍ ഓഫീസില്‍ 7,000ത്തോളം ജീവനക്കാരാണുള്ളത്. .

kk