
വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്‌സസിൽ ജൂത പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയവരെ ബന്ദികളാക്കി. പുരോഹിതൻ ഉൾപ്പടെ നാല് പേരെയാണ് ബന്ദികളാക്കിയത്. ഇതിൽ ഒരാളെ വിട്ടയച്ചു. മറ്റുള്ളവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. സുരക്ഷാസേന ജൂത പള്ളി വളഞ്ഞിരിക്കുകയാണ്. പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ഒഴിപ്പിച്ചു.
86 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്നാണ് അക്രമിയുടെ ആവശ്യം. ഭീകര വനിതയുടെ സഹോദരനാണ് അക്രമിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആഫിയ സിദ്ദിഖിക്ക് ഈ സംഭവുമായി ബന്ധമില്ലെന്ന് അവരുടെ അഭിഭാഷകന്‍ അറിയിച്ചു.
BREAKING: Police say one hostage has been released uninjured from a Dallas-area synagogue where a man had been holding four people. https://t.co/scjVo8Igeq
— The Associated Press (@AP) January 16, 2022