condum

ആലങ്ങാട്: ഓൺലൈനിൽ വാച്ച് ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് ഗർഭനിരോധന ഉറയിൽ വെള്ളംനിറച്ച പാക്കറ്റ്. തട്ടാംപടി സ്വദേശിയായ അനിൽകുമാറാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ദിവസമാണ് അനിൽ 2200 രൂപയുടെ വാച്ച് ഓൺലൈനിൽ ഓർഡർ ചെയ്തത്. ബൈക്കിലെത്തിയ കൊറിയർ ജീവനക്കാർ നൽകിയ പൊതിക്ക് പതിവിലേറെ ഭാരം കണ്ട് സംശയംതോന്നി അപ്പോൾത്തന്നെ തുറന്നുനോക്കിയപ്പോഴാണ് കബളിപ്പിനിരയായെന്ന് മനസിലായത്.

ഉടനെ ആലുവ വെസ്റ്റ് പോലീസിൽ അറിയിച്ചു. പൊലീസ് കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം ആലുവയിൽ സമാനമായ രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ഇരയായവർക്ക് പൊലീസ് ഇടപെട്ട് നഷ്ടപ്പെട്ട പണം തിരികെ കൊടുപ്പിച്ചിരുന്നു.