k-rail

തിരുവനന്തപുരം: സിൽവർ ലൈനിന്റെ നിർമ്മാണ ഘട്ടത്തിൽ അരലക്ഷം തൊഴിൽ അവസരങ്ങളുണ്ടാവുമെന്ന് ഡി.പി.ആർ. ഓപ്പറേഷണൽ ഘട്ടത്തിൽ 10,000 തൊഴിൽ അവസരങ്ങളുണ്ടാവും. സിൽവർ ലൈനിൽ 4900 ജീവനക്കാരുണ്ടാവും. സ്ഥിരം ജീവനക്കാർക്ക് 8,00,000 വാർഷിക ശമ്പളം ലഭിക്കും. വാർഷിക വർദ്ധനയുമുണ്ട്. തുടക്കത്തിൽ ഒരു ട്രെയിനിൽ 9 കോച്ചുകൾ. പിന്നീട് 12 മുതൽ 15വരെയാക്കാം. തിരക്കേറിയ സമയത്ത് ഓരോ ഇരുപത് മിനിറ്റിലും സർവീസുണ്ടാവും. പ്രതിദിനം രണ്ടു വശത്തേക്കും 37സ‌ർവീസ് വീതം. 2052ൽ ഇത് 65ആയി ഉയരും. 55ശതമാനം പാതയും മൺതിട്ടകൾക്ക് (എംബാങ്ക്മെന്റുകൾ) മുകളിലൂടെയാണ്. 6മീറ്റർ വരെ ഉയരത്തിൽ എംബാങ്ക്മെന്റുകളുണ്ടാവും. തുടക്കത്തിൽ 79,934 യാത്രക്കാരുള്ളത്, 25വർഷം കഴിയുമ്പോൾ 1,58,946 ആയി ഉയരും. അഞ്ച് വർഷം കൊണ്ട് പദ്ധതി പൂ‌ത്തിയാക്കും.

കൊല്ലം, കോട്ടയം, തൃശൂർ സ്റ്റേഷനുകൾ വെള്ളക്കെട്ടുള്ള ഭൂമിയിലാണ്. ഏഴ് സ്റ്റേഷനുകൾ സ്വകാര്യ ഭൂമിയിലാണ്. സ്റ്റേഷനുകൾക്ക് മാത്രം 246 ഹെക്ടർ സ്വകാര്യഭൂമിയേറ്റെടുക്കണം. ഡിപ്പോകൾക്കായി കൊല്ലത്ത് 24ഹെക്ടറും കാസർകോട്ട് 20ഹെക്ടറും സ്വകാര്യഭൂമിയേറ്റെടുക്കണം. ഒറ്റഘട്ടമായി തിരുവനന്തപുരം- കാസർകോട് പാത പൂ‌ർത്തിയാക്കുമെന്നാണ് സർക്കാ‌ർ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, രണ്ട് ഘട്ടങ്ങളായി പദ്ധതി നടപ്പാക്കുന്നതും ഡി.പി.ആറിൽ പരാമർശിക്കുന്നു. തിരുവനന്തപുരം- തൃശൂർ 260കിലോമീറ്റർ ആദ്യഘട്ടവും തൃശൂർ കാസ‌ർകോട് 270കിലോമീററർ രണ്ടാംഘട്ടവുമാണ്.

വൈദ്യുതിക്ക് 163.27കോടി, ജീവനക്കാർക്ക് 270.74 കോടി, അറ്റകുറ്റപ്പണിക്ക് 542കോടി വീതം ചെലവുണ്ട്.


ചെലവ് ഇങ്ങനെ


റെയിൽവേ ഓഹരി-2,150.00

റെയിൽവേ ഭൂമി വില- 975.00

സംസ്ഥാന ഓഹരി- 3,252.56

സ്വകാര്യ വ്യക്തികളുടെ ഓഹരി-4,251.71

വിദേശവായ്പ- 33,699.80

ഭൂമിയേറ്റെടുപ്പിനും പുനരധിവാസത്തിനും- 11,837.25

ആകെ ചെലവ്- 63,940.67

5% വാർഷിക വർദ്ധനവുണ്ടാവും

(തുക കോടിയിൽ)