cinema

ഭർത്താവ് സന്ദീപ് ശ്രീധരനൊപ്പം നിർമ്മാണരംഗത്തേക്ക് നടി ശ്രീരേഖ. വെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം ശ്രീരേഖ കരസ്ഥമാക്കിയിരുന്നു. വേൾഡ് അപ്പാർട്ട് സിനിമാസിന്റെ ബാനറിൽ ഇരുവരും ചേർന്ന് നിർമിക്കുന്ന മോർഗ്' എന്ന ചിത്രം നവാഗതരായ മഹേഷും സുകേഷും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.
പവൻ ജിനോ തോമസ്, ഷാരിഖ് മുഹമ്മദ്, ആരതി കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വി.കെ. ബൈജു, രവിശങ്കർ, ദീപു എസ് സുദേവ്, കണ്ണൻ നായർ, അക്ഷര, ലിന്റോ, വിഷ്ണു പ്രിയൻ, അംബു, അജേഷ് നാരായണൻ, മുകേഷ് എന്നിവരാണ് മറ്റു താരങ്ങൾ.
ഛായാഗ്രഹണം കിരൺ മാറനല്ലൂരും ഷൈൻ തിരുമലയും ചേർന്ന് നിർവഹിക്കുന്നു. ജോ പോൾ എഴുതിയ വരികൾക്ക് എമിൽ മുഹമ്മദ് സംഗീതം പകരുന്നു. ആലാപനം: കിരൺ സുധീർ. എഡിറ്റർ: രാഹുൽ രാജ്. പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട് .വാർത്ത പ്രചാരണം: എ.എസ്. ദിനേശ്.