cinema

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 20 ന് മഹാരാജാസ് കോളേജിൽ ആരംഭിക്കും. എറണാകുളം മഹാരാജാസ് കോളേജിൽ ഒന്നിച്ച് പഠിച്ചവരാണ് ഇരുവരും. കോളേജ് കാലത്ത് അഭിഷേക് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തിൽ ആന്റണി അഭിനയിച്ചിട്ടുണ്ട്. ആന്റണിയുടെ സുഹൃത്ത് അനുരാജാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. വ്യത്യസ്തമായ കാമ്പസ് പ്രണയകഥയാണ് ചിത്രത്തിന്റേത്. ചിത്രത്തിന്റെ ഭൂരിഭാഗവും മഹാരാജാസ് കോളേജിലാണ് ചിത്രീകരിക്കുക. രണ്ട് പുതുമുഖ നായികമാരിൽ ഒരാൾ നന്ദന രാജനാണ്. ബാലചന്ദ്രൽ ചുള്ളിക്കാട്, ജോണി ആന്റണി, സെന്തിൽ കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഡോ. പോൾസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ ഡോ. പോളാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ബബ്ലു, എഡിറ്റർ: കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്.