harjot-kamal

ഛണ്ഡീഗഡ്: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ മോഗ മണ്ഡലത്തിൽ നടൻ സോനു സൂഡിന്റെ സഹോദരി മാളവിക സൂഡിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സിറ്റിംഗ് എം.എൽ.എ ഹർജോത് കമൽ ബി.ജെ.പിയിൽ ചേർന്നു. കമൽ ഉൾപ്പെടെ നാലു സിറ്റിംഗ് എം.എൽ.എമാർക്ക് ശനിയാഴ്ച പുറത്തുവന്ന ആദ്യ ഘട്ട പട്ടികയിൽ സീറ്റുണ്ടായിരുന്നില്ല. മോഗയിൽ സീറ്റ് നിഷേധിച്ചതിലൂടെ കോൺഗ്രസ് തന്നെ അപമാനിച്ചുവെന്നായിരുന്നു കമലിന്റെ ആദ്യ പ്രതികരണം. മറ്റൊരു മണ്ഡലത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ടെന്നും അപമാനം തോന്നിയതിനാൽ കോൺഗ്രസിന്റെ സീറ്റ് വാഗ്ദാനം നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.