dance

ശ്രീനഗർ: ജമ്മു കാശ്മീരിൽ നിയന്ത്രണരേഖയ്ക്ക് സമീപം കനത്ത മഞ്ഞിൽ നൃത്തംചെയ്ത് ബിഹു (അസാമിലെ ഒരു ഉത്സവം) ആഘോഷിച്ച് സൈനികർ. ഒരു സംഘം ബി.എസ്.എഫ് ജവാൻമാരാണ് മഞ്ഞിൽ നാടന്‍ പാട്ടിനൊപ്പം നൃത്തം ചെയ്ത് ബിഹു ആഘോഷിച്ചത്. ബി.എസ്.എഫ് കാശ്മീർ ട്വീറ്റ് ചെയ്ത വീഡിയോ വൈറലായിക്കഴിഞ്ഞു.

കാശ്മീരിലെ കുപ്വാര ജില്ലയിലെ കേരൻ സെക്ടറിൽനിന്നാണ് സൈനികർ ബിഹു ആഘോഷിക്കുന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മൈനസ് 15 ഡിഗ്രി സെൽഷ്യസ് തണുപ്പിൽ ജവാൻമാർ ആവേശത്തോടെ നൃത്തം ചെയ്യുന്നതിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അസാമിലും വടക്കുകിഴക്കൻഇന്ത്യയിലും ആഘോഷിക്കുന്ന വിളവെടുപ്പ് ഉത്സവമാണ് ബിഹു.