covid-19

ചെന്നൈ: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ തമിഴ്നാട്ടിൽ സ്‌കൂളുകൾക്ക് 31 വരെ സർക്കാർ അവധി പ്രഖ്യാപിച്ചു. ഒമ്പതു മുതൽ 12 വരെയുള്ള ക്ലാസുകളാണ് അടച്ചിടുന്നത്.

19 മുതൽ നിശ്ചയിച്ചിരുന്ന പരീക്ഷകളും നീട്ടിവച്ചു. ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകൾ ജനുവരി അഞ്ചു മുതൽ അടച്ചിരുന്നു. 10 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.