
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി:വ്യവഹാരത്തിൽ പരാജയ ഭീതി, രോഗം മൂലം കഷ്ടതകൾ, സുഹൃത്തുക്കൾ മുഖേന ധനനഷ്ടം.
ഭരണി: കലാരംഗത്തും അദ്ധ്യാപന രംഗത്തും ഉള്ളവർക്ക് നല്ല സമയം, കുടുംബത്തിന്റെ പിന്തുണ ലഭിക്കും, മറ്റുള്ളവരെ വശീകരിക്കുന്നതിൽ മികവുണ്ടാകും.
കാർത്തിക: ദാന ധർമ്മങ്ങൾക്കായി ധാരാളം പണം ചിലവഴിക്കും. യാത്രയും മറ്റും ഒഴിവാക്കുക, ജാമ്യം നിൽക്കുന്നത് മൂലം വിഷമതകൾ, ഈശ്വരാനുഗ്രഹം വർദ്ധിപ്പിക്കാൻ ശ്രമിക്കണം.
രോഹിണി: സമയം പ്രതികൂലം, വിദേശ യാത്രയ്ക്കുള്ള അവസരങ്ങൾ നഷ്ടപെടുത്തരുത്, ചെലവ് ക്രമാതീതമായി വർദ്ധിക്കും.
മകയിരം:ദാമ്പത്യസുഖക്കുറവ്, ആരോഗ്യം മോശമാകും, പ്രാർത്ഥന നടത്തണം, നിർബന്ധബുദ്ധി ഒഴിവാക്കുക, അന്യദേശ വാസം .
തിരുവാതിര: സുഹൃത്തുക്കളെ കൊണ്ട് സഹായം, സ്ത്രീകളിൽ അതിയായ താൽപര്യം കാണിക്കും, പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താനാകും.
പുണർതം: പ്രവർത്തന വിജയം നേടി മേലദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് അർഹനാകും, വശ്യമായി സംസാരിക്കും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും.
പുയം: സുഖപ്രദമായ കുടുംബജീവിതം, യാത്രയിൽ നേട്ടം, സ്ത്രീകൾക്ക് അംഗീകാരം.
ആയില്യം:യാത്രയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടലുകൾ ഉണ്ടാകും, ധനവർദ്ധനവ്, ഇഷ്ട മംഗല്ല്യയോഗം, സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ.
മകം:സഹപ്രവർത്തകർക്ക് അസൂയ തോന്നുന്ന കാര്യങ്ങൾ സംഭവിക്കും, വ്യവഹാരവിജയം, ബന്ധു ബലം വർദ്ധിക്കും.
പൂരം:സ്ത്രീകൾ ഭർതൃ സ്‌നേഹം നിറഞ്ഞ രീതിയിലുള്ള സംസാരവും പ്രവർത്തികളും ശീലമാക്കുക, കേസുകളിൽ നിന്നും മറ്റ് നൂലാമാലകളിൽ നിന്നും വിടുതൽ ലഭിക്കും.
ഉത്രം:സർക്കാരിൽ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, ആഗ്രഹങ്ങൾ സഫലമാകും, പഠിതാക്കൾക്ക് വിദ്യാവിജയം.
അത്തം:തൊഴിൽ രംഗത്ത് നിന്നും സുഖവും സമാധാനവും, പ്രണയ കാര്യങ്ങളിൽ വിജയം, സുഖാനുഭവങ്ങൾ, പ്രമോഷൻ ലഭിക്കാനായി ശ്രമം നടത്തും.
ചിത്തിര:പരീക്ഷാ വിജയം, പ്രതീക്ഷിച്ചിരിക്കുന്ന അംഗീകാരം കിട്ടും, പ്രയാസം എന്ന് കരുതിയ സംഗതികൾ സാധിക്കും, സൽസന്താനഭാഗ്യം.
ചോതി: ജാമ്യം നിന്നതിൽ പ്രശ്നങ്ങൾ, അസ്വസ്ഥതകളും തർക്കങ്ങളും കാരണം മനസ്സ് കലുഷിതമാകും, വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം.
വിശാഖം:പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല, സംസാരം വളരെ നിയന്ത്രിക്കണം, ഔഷധസേവ വേണ്ടി വരും.
അനിഴം: ശാരീരികമായി ചെറിയ അസ്വസ്ഥതകൾ ഉടലെടുക്കും, സ്ത്രീകൾ മൂലം പ്രയാസങ്ങൾ, ക്ഷമയില്ലായ്മ കാരണം വലിയ പ്രശ്നങ്ങൾ ഉണ്ടാകും.
കേട്ട: നേത്ര രോഗം ഉണ്ടാകാൻ സാധ്യതയുണ്ട്, അഭിമാന ക്ഷതം വരാതെ നോക്കണം, വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കില്ല, ചെലവുകൾ വർദ്ധിക്കും.
മൂലം:പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവത്തിന്റെ സഹായം ഉണ്ടാകും, ശത്രുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ പഠിക്കണം, ഉയർച്ചയിൽ മറ്റുള്ളവർക്ക് അസൂയ ഉടലെടുക്കും.
പൂരാടം:സ്ത്രീകൾ മുഖേനെ ചതിയും അപമാനവും, ദമ്പതികൾ തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമാകാതെ നോക്കണം, പലവിധത്തിലും ഉണ്ടാകുന്ന വിഷമാനുഭവങ്ങളുടെ ശമനത്തിനായി പ്രാർത്ഥന നടത്തണം.
ഉത്രാടം: സഹായിച്ചവർ ഉപകരിക്കില്ല, അലങ്കാരങ്ങൾക്കും മറ്റും പണം ചിലവാക്കും, ദൂരദേശ യാത്രകളിൽ നേട്ടം, പങ്കാളി മുഖേനെ കാര്യലാഭം.
തിരുവോണം:താൽക്കാലിക ജോലി സ്ഥിരമാകും. അവിചാരിതമായ ധനനേട്ടങ്ങൾ, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ, രോഗശാന്തി.
അവിട്ടം: ഉദ്ദേശിച്ച കാര്യങ്ങളെല്ലാം നടക്കും, ഔഷധം ഉപയോഗിക്കേണ്ടി വരും, കർമ്മ രംഗത്ത് പ്രതിസന്ധി തരണം ചെയ്യേണ്ടി വരും,ശത്രുജയം.
ചതയം: സംസാരം വളരെ നിയന്ത്രിക്കണം, ധനപ്രാപ്തി,സുഖസൗകര്യങ്ങൾ അനുഭവിക്കും,
ഒരു ഇടവേളയ്ക്ക് ശേഷം പല കാര്യങ്ങളും വിജയിക്കും.
പൂരുരുട്ടാതി: നല്ല സന്ദേശങ്ങൾ ലഭിക്കും, ഉദ്യോഗത്തിൽ നേട്ടങ്ങൾ, കുടുംബ പിന്തുണ ഉണ്ടാകും, സന്താനങ്ങളെക്കൊണ്ട് ഗുണം, സ്ത്രീകൾക്ക് നല്ലസമയം.
ഉത്രട്ടാതി: രോഗശമനം, സാമ്പത്തിക പ്രയാസങ്ങൾക്ക് കുറവ് വരാം,വാക്‌സാമാർത്ഥ്യം കാണിക്കും, ധനാഗമനത്തിനു സാധ്യത, ചിലവിനേക്കാൾ വരവ് ഉണ്ടാകും.
രേവതി: പുതിയ സുഹൃത്തുക്കളെ ലഭിക്കും, ശത്രുജയം, വിദേശജോലി, കുടുംബത്തിൽ സമാധാനം, വിദ്യാർത്ഥികൾക്ക് പൊതുവേ നല്ല സമയം, ആത്മീയ ചിന്താഗതികൾ ഉണ്ടാകും.