k-surendran


കോഴിക്കോട്: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പൊതുയോഗം നടത്തിയതിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറിമാരായ കെ.രഞ്ജിത്ത്, കെ.പി.പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ തുടങ്ങിയവരുൾപ്പെടെ ഏതാണ്ട് 1500 പേർക്കെതിരെ കസബ പൊലീസ് കേസെടുത്തു.

മുതലക്കുളം മൈതാനിയിൽ 'പോപ്പുലർഫ്രണ്ട് ഭീകരതയ്‌ക്കെതിരെ ജനകീയ പ്രതിരോധം' സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.