
ലൈംഗികബന്ധം സുഖാനുഭൂതിയാണ് പകരുന്നതെങ്കിലും ചിലർക്ക് വേദനാജനകമായ അനുഭവമാണ് ചിലർക്ക് സമ്മാനിക്കുന്നത്. ഇതിന് ശാരീരികവും മാനസികവുമായ കാരണങ്ങൾ കാണും. ഇത്തരമൊരു അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ടെക്സാസ് സ്വദേശിയും മോഡലുമായ ബ്രയന്ന അലക്സിസ്. സെക്സിന് ശേഷം അലർജിയും നടക്കാൻ പോലും കഴിയാത്ത വിധം ബുദ്ധിമുട്ടുകൾ ഉണ്ടായതായും ബ്രയന്ന പറയുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം ചുണങ്ങും വീക്കവും ഉണ്ടായപ്പോൾ എന്താണ് കുഴപ്പമെന്നായിരുന്നു ബ്രയന്ന ചിന്തിച്ചത്. ഒടുവിൽ തന്റെ ഈ അവസ്ഥയ്ക്കുള്ള കാരണവും പരിഹാരവും അവർ കണ്ടെത്തി
ആദ്യമായി കോണ്ടം ഉപയോഗിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടപ്പോഴാണ് ഇവർക്ക് ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വന്നത് എന്ന് 'ദി സൺ' അഭിമുഖത്തിൽ ബ്രയന്ന വെളിപ്പെടുത്തി. കോണ്ടം ഉപയോഗിച്ച് ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം എനിക്ക് നടക്കാൻ പോലും കഴിയാത്ത വിധം വേദന അനുഭവപ്പെട്ടതായി അവർ പറഞ്ഞു. അസ്വസ്ഥതയും വീക്കവും മാറിയതിന് ശേഷവും കോണ്ടം ഉപയോഗിക്കുന്നത് തുടർന്നു, പക്ഷേ അത് അസ്വസ്ഥതയിലും വേദനയിലേക്കും വീണ്ടും ബ്രയന്നയെ തള്ളിവിട്ടു.
21 വയസ്സുള്ളപ്പോഴാണ് ബ്രയന്ന ഗർഭനിരോധന ഉറകളാകാം പ്രശ്നമുണ്ടാക്കുന്നതെന്ന് മനസിലാക്കിയത്, തനിക്ക് ലാറ്റക്സിനോടുള്ള അലർജിയാണ് ഇതിന് പിന്നിലെന്ന് അവൾ മനസിലാക്കി. . ഇപ്പോൾ ലാറ്റക്സ് ഇതരമാർഗങ്ങളാണ് ബ്രയന്ന ഉപയോഗിക്കുന്നത്. ആദ്യത്തെ ലൈംഗികാനുഭവം തന്നെ ആശുപത്രിയിൽ എത്തിക്കുമ്പോൾ, ബ്രയന്നയ്ക്ക് 18 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്ന് ദിവസത്തേക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിഞ്ഞില്ല. കാമുകനുമായുള്ള ബന്ധം വേർപെടുത്തിയതിന് ലൈംഗികതയിൽ സുഖം തോന്നുന്നതും വേദനയിൽ അവസാനിക്കുന്നതും തമ്മിലെ ബന്ധം അവർ കണ്ടെത്താൻ തുടങ്ങി. ഇപ്പോൾ സ്വയം ഒരു സെക്സ് ആന്റ് ഹെൽത്ത് കോച്ചാകാനുള്ള പരിശീലനത്തിലാണ്