vcgfgtf

പോർട് ഒ പ്രിൻസ്: ഹെയ്തി പ്രസിഡന്റായിരുന്ന ജൊവിനെൽ മൊയ്സിയുടെ കൊലപാതകത്തിൽ മുൻ സെനറ്റർ ജോൺ ജോയൽ ജോസഫ് അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് ജോസഫിനെ അറസ്റ്റ് ചെയ്തതെന്ന് ജമൈക്കൻ പൊലീസ് അറിയിച്ചു. ജോസഫിനൊപ്പം കൊലപാതകത്തിൽ പങ്കാളികളായ മറ്റുചിലരെയും ശനിയാഴ്ച അറസ്റ്റ് ചെയ്തതായാണ് വിവരം. മൊയ്സിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തേ കൊളംബിയൻ സൈനികനായിരുന്ന മരിയോ അന്റോണിയോ പലാഷ്യസിനെ ജമൈക്കൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാളെ പിന്നീട് യു.എസിലേക്ക് നാട് കടത്തി. സംഭവത്തിൽ 18 മുൻ കൊളംബിയൻ സൈനികരടക്കം 40ലേറെ പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂലായിലാണ് മൊയ്സി സ്വന്തം വസതിയിൽ വെടിയേറ്റു മരിച്ചത്. ഇതിനെ തുടർന്ന് വൻ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറുകയും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ആഴ്ചകളോളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.