
തിരുവനന്തപുരം: തിരുവാതിരയ്ക്ക് പിന്നാലെ സി പി എമ്മിന്റെ ഗാനമേളയും വിവാദത്തിൽ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആൾക്കൂട്ടം പാടില്ലെന്ന നിർദേശം അവഗണിച്ചാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പരിപാടി നടത്തിയത്.
സമാപന സമ്മേളനത്തിന് മുന്നോടിയായാണ് ഗാനമേള സംഘടിപ്പിച്ചത്. തിരുവാതിര കളിയുടെ പേരിൽ സംഘാടക സമിതി ക്ഷമ ചോദിച്ചതിന് പിന്നാലെയാണ് ഗാനമേള നടത്തിയത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വേദിയിൽ എത്തും മുമ്പ് ഗാനമേള സംഘം മടങ്ങുകയും ചെയ്തു.
തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ 3917 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 കടന്ന ജില്ലയിൽ ആൾക്കൂട്ടം പാടില്ലെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു.