lena

ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേരിൽ പരിഷ്‌കാരങ്ങൾ വരുത്തുന്ന നിരവധി താരങ്ങൾ ഉണ്ട്. നടി റോമ തന്റെ പേരിന്റെ കൂടെ 'h' ചേർത്തിരുന്നു. അടുത്തിടെ നടൻ ദിലീപും പേരിൽ മാറ്റം വരുത്തിയിരുന്നു. 'dileep', എന്നതിന് പകരം 'dilieep'എന്നാക്കിയിരുന്നു.

അത്തരത്തിൽ നടി ലെനയും പേര് മാറ്റിയിരിക്കുകയാണ് ഇപ്പോൾ.പേരിന്റെ കൂടെ ഒരു 'A' കൂടി ചേർത്തിരിക്കുകയാണ് താരം. 'LENAA' എന്നാണ് നടിയുടെ പുതിയ പേര്. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി പുതിയ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.

ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിംഗിൽ മാറ്റം വരുത്തിയതെന്ന് നടി അറിയിച്ചു. 'ഞാൻ എന്റെ പേരിന്റെ സ്പെല്ലിംഗ് മാറ്റി' എന്ന് പറഞ്ഞുകൊണ്ടാണ് താരം പുതിയ പേര് വെളിപ്പെടുത്തിയത്.

View this post on Instagram

A post shared by Lenaa (@lenasmagazine)