
തന്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമൊക്കെ പങ്കുവയ്ക്കുന്നയാളാണ് നടി അഹാന കൃഷ്ണ. സഹോദരി ഹൻസിക കൃഷ്ണയും മലയാളികൾക്ക് ഏറെ സുപരിചിതയാണ്. യൂട്യൂബിൽ നാല് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും ഹൻസികയ്ക്കുണ്ട്.
ഇപ്പോഴിതാ ഹൻസികയ്ക്ക് സർപ്രൈസ് ആയി ലാപ്‌ടോപ്പ് സമ്മാനിച്ചതിന്റെ വീഡിയോ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുകയാണ് അഹാന. തനിക്ക് സർപ്രൈസായി സമ്മാനങ്ങൾ നൽകുന്നത് ഏറെ ഇഷ്ടമാണെന്നും, അത് ഹൻസികയ്ക്കാകുമ്പോൾ ഏറെ സന്തോഷമെന്നും നടി പറയുന്നു.
'ഹൻസുവിന് സർപ്രൈസ് ഏറെ ഇഷ്ടമാണ്. എന്തെങ്കിലും സർപ്രൈസ് കിട്ടുന്നത് ഹൻസുവിന് വളരെ സന്തോഷമാണ്, വളരെ എക്‌സൈറ്റഡായാണ് ഹൻസിക റിയാക്റ്റ് ചെയ്യുക. അതിനാൽ ഹൻസികയ്ക്ക് സർപ്രൈസ് കൊടുക്കാൻ എനിക്കേറെയിഷ്ടമാണ്. അഞ്ച് രൂപയുടെ സർപ്രൈസിന് അഞ്ഞൂറിന്റെ എക്‌സ്പ്രഷനിടുന്ന അനിയത്തിക്കുട്ടിയാണ് അവൾ.' താൻ 2014ൽ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ് ആണ് ഹൻസിക ഓൺലൈൻ ക്ലാസിനായി ഇപ്പോൾ ഉപയോഗിക്കുന്നതെന്നും നടി പറഞ്ഞു.