
കുട്ടികൾക്കൊപ്പമിരിക്കുമ്പോൾ എപ്പോഴും ഒരു ക്യാമറ കൈയിൽ കരുതുന്നത് വളരെ നല്ലതാണ്. അവർ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങൾ പിൽക്കാലത്ത് മനോഹരമായ ഓർമകളായിരിക്കും സമ്മാനിക്കുക. അത്തരത്തിൽ ഒരു കൊച്ചുകുട്ടിയുടെ ഇൻസ്റ്റഗ്രാം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഗ്ലോറിയ എന്ന കൊച്ചുപെൺകുട്ടിയാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ തുടക്കത്തിൽ മേശയ്ക്കരികിലായി ഇരുന്ന് ഭക്ഷണം കഴിക്കുകയാണ് കുട്ടി. ഭക്ഷണം കഴിക്കുന്നതിനിടയിൽ ഉറക്കം വന്നാൽ എന്ത് ചെയ്യും? വായിൽ ഭക്ഷണംവച്ചുകൊണ്ടു ഉറങ്ങിവീഴുകയാണ് ഗ്ലോറിയ.
ഉറങ്ങി പിറകോട്ട് വീഴാൻ പോകുമ്പോൾ കുട്ടി ഞെട്ടി ഉണരുന്നതും വീഡിയോയിൽ കാണാം.കുട്ടി വീഴാതിരിക്കാനായി അരികിൽ ഇരിക്കുന്ന സ്ത്രീ തന്റെ കൈകൊണ്ട് അവളെ പിടിച്ചിട്ടുണ്ട്. നാല് ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.