പ്രശസ്‌ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബാലൻ മാധവൻ ആഫ്രിക്കൻ വൈൽഡ് ലൈഫ് സഫാരിക്കിടെ കണ്ട മനോഹരമായ കാഴ്‌ചകളുടെ എട്ടാം ഭാഗമാണ് ഇന്നത്തെ എപ്പിസോഡിലൂടെ നിങ്ങൾക്ക് മുന്നിൽ എത്തുന്നത്. ആഫ്രിക്കയെ കുറിച്ച് പറയുമ്പോൾ ഒരു പ്രകൃതി സ്നേഹിയുടെ മനസിൽ കടന്ന് വരുന്ന രണ്ട് മൃഗങ്ങളാണ് ചീറ്റപുലിയും, കാണ്ടാമൃഗവും.

cheeta

ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ്‌ ഇന്ന് ചീറ്റപ്പുലികൾ കൂടുതലായി കണ്ട് വരുന്നത്. കരയിൽ ഏറ്റവും വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ജീവിയാണ്‌ ചീറ്റപ്പുലികൾ. ലോകത്ത് വംശനാശഭീഷണി നേരിടുന്ന മൃഗമാണ് കാണ്ടാമൃഗം.

ഇവ ശാന്ത സ്വഭാവക്കാരാണെങ്കിലും ഏറെ അപകകാരികളാണ്. ചീറ്റപുലികളെയും കാണ്ടാമൃഗങ്ങളെയും തേടിയുള്ള വനയാത്രയാണ് ഇന്നത്തെ എപ്പിസോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്...