navdeep-kaur

ലാസ് വേഗാസ്: യു എസിലെ ലാസ് വേഗാസിൽ നടന്ന 2022ലെ മിസിസ് വേൾഡ് സൗന്ദര്യ മത്സരത്തിൽ മികച്ച ദേശീയ വസ്ത്രത്തിനുള്ള റൗണ്ടിൽ ഒന്നാമതെത്തി മിസിസ് ഇന്ത്യ പട്ടം നേടിയ നവ്‌ദീപ് കൗർ. 2021ലെ മിസിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിലെ വിജയിയാണ് നവ്‌ദീപ്.

2022ലെ മിസിസ് വേൾഡ് സൗന്ദര്യ മത്സരത്തിൽ മികച്ച ദേശീയ വസ്ത്രത്തിനുള്ള റൗണ്ടിൽ എഗ്ഗി ജാസ്മിൻ രൂപകൽപ്പന ചെയ്ത 'അവന്റ് ഗാർഡെ' വസ്ത്രമാണ് നവ്‌ദീപ് കൗർ അണിഞ്ഞത്. വസ്ത്രവും ആഭരണങ്ങളും തുടങ്ങി ചെരുപ്പ് വരെ സ്വർണനിറത്തിലായിരുന്നു ഡിസൈൻ ചെയ്തിരുന്നത്. 'കുണ്ഡനലിനി ചക്ര' എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് വസ്ത്രം തയ്യാറാക്കിയത്. ശരീരത്തിലെ ഊർജത്തിന്റെ ചലനം ചക്രങ്ങളുടെ രൂപത്തിൽ പാദം മുതൽ നട്ടെല്ല് വരെ കിരീടത്തിലൂടെ വ്യാപിക്കുന്നു എന്ന ആശയമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന സർപ്പങ്ങളെ പ്രതിനിധീകരിച്ചാണ് തോളുകളിൽ മൂർഖനെ ആലേഖനം ചെയ്തിരിക്കുന്നത്. പുതുമ, ശക്തി, മഹത്വം എന്നിവയെ പ്രതിനിധീകരിക്കുന്നതിനുവേണ്ടി സ്വർണ്ണ നിറവും തിരഞ്ഞെടുത്തിരിക്കുന്നു. മിസിസ് ഇന്ത്യയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ദേശീയ വസ്ത്രത്തിനുള്ള റൗണ്ടിലെ വിജയിയെ പ്രഖ്യാപിച്ചത്.

View this post on Instagram

A post shared by Mrs. India Inc (@mrsindiainc)

50,000ലധികം ഡയമണ്ട് റൈൻസ്റ്റോണുകൾ ഉപയോഗിച്ചാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. ബ്രോക്കേഡ്, ട്യൂൾ, കൊറിയൻ സെക്വിൻ ഫാബ്രിക് എന്നിവയും വസ്ത്രത്തിന്റെ അതുല്യത വർദ്ധിപ്പിച്ചു. മുത്തുകളും പരലുകളും രാജകീയ പ്രൗഢിക്ക് മാറ്റ് കൂട്ടിയെന്ന് വസ്ത്രത്തിന്റെ ഡിസൈനറായ എഗ്ഗി ജാസ്മിൻ പറഞ്ഞു.

View this post on Instagram

A post shared by Mrs. India Inc (@mrsindiainc)

View this post on Instagram

A post shared by Navdeep Kaur (@komal.navdeepkaur)