
മസാല ദോശ എന്ന് കേട്ടാൽ തന്നെ നാവിൽ വെള്ളമൂറാത്തവരായി ആരുമുണ്ടാകില്ല. നല്ല ചൂട് മസാല ദോശ മുന്നിൽ കിട്ടിയാൽ സകല പ്രശ്‌നങ്ങളും മാറ്റി വച്ച് ആസ്വദിച്ച് കഴിക്കാം. അതുപോലെയാണ് ഐസ്‌ക്രീമും. പ്രായവ്യത്യാസമില്ലാതെ എല്ലാവരും കഴിക്കാൻ ഇഷ്‌ടപ്പെടുന്ന ഐറ്റമാണ് ഐസ്ക്രീം. ഇതു രണ്ടും കൂടി ഒന്നിച്ചാലോ. 'മസാലദോശ ഐസ്‌ക്രീം" ആയില്ലേ. അത് തന്നെയാണ് ഇപ്പോൾ പരിചയപ്പെടുത്താൻ പോകുന്നതും. മുംബയിലെ ഒരു റെസ്റ്റോറന്റിൽ നിന്നുള്ള കാഴ്‌ചയാണിത്.
The ACTUAL PANDEMIC 🤮 pic.twitter.com/E8EMm6pcpd— Divya Bhandari Kamra (@foodie_woman_) January 15, 2022
 
ദിവ്യ ഭണ്ഡാരി കംറ എന്ന ട്വിറ്റർ പേജിലാണ് വിഭവം പരിചയപ്പെടുത്തുന്നത്. മസാല ദോശയെ പല കഷ്‌ണങ്ങളായി മുറിക്കും. ഓരോ കഷ്‌ണവും എടുത്ത് അതിലേക്ക് കുറച്ച് ഐസ്ക്രീം ചേർക്കും. ശേഷം അത് നന്നായി യോജിപ്പിക്കും. തുടർന്ന് അതിനെ ചതുരത്തിൽ പരത്തിയെടുക്കും. ഓരോ ഭാഗമായി നീളത്തിൽ മുറിച്ച ശേഷം റോളായി ചുരുട്ടിയെടുക്കും.
സാമ്പാറും ചട്‌ണിയും ചേർത്ത് ദോശ വിളമ്പുന്നതു പോലെയാണ് മസാലദോശ ഐസ്‌ക്രീമും വിളമ്പുന്നത്. നിരവധി പേരാണ് ഈ 'പരീക്ഷണ ഐറ്റ"ത്തെ വിമർശിച്ചിരിക്കുന്നത്. മസാല ദോശയുടെ ചൂടും ഐസ്ക്രീമിന്റെ തണുപ്പും എങ്ങനെയാണ് ഒന്നിപ്പിക്കാൻ തോന്നിയതെന്നും ഇത്രയും നല്ല രണ്ട് ഭക്ഷണത്തെ വെറുതെ പരീക്ഷിച്ച് നശിപ്പിക്കരുതെന്നുമൊക്കെയുള്ള കമന്റുകളാണ് ഏറെയും.