uae

അബുദാബി: യു എ ഇയിലെ മുസഫയിൽ രാജ്യാന്തര വിമാനത്താവളത്തിന് സമീപം നിർമാണ മേഖലയിൽ സ്ഫോടനമുണ്ടായി. മൂന്ന് ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.

രണ്ട് പ്രദേശങ്ങളിൽ നിന്ന് ഡ്രോണുകൾ കണ്ടെത്തിയതായാണ് വിവരം. സ്പോടനത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. യമനിലെ ഹൂതി വിമതർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.