padma-shri-awardee-shanti

ഭുവനേശ്വർ: ദരിദ്രർക്കും അശരണർക്കുമായി തന്റെ ജീവിതം ഉഴിഞ്ഞ് വച്ച ശാന്തി ദേവി (87)​ അന്തരിച്ചു. ഒഡിഷയിലെ ഗുണുപൂരിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. നിസ്വാർത്ഥമായ സാമൂഹിക പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ശാന്തി ദേവിയ്ക്ക് പദ്മശ്രീ നൽകി ആദരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ അനുശോചിച്ചു.