dq

സി​നി​മാ​ ​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും​ ​കു​ടം​ബ​ത്തോ​ടൊ​പ്പം​ ​സ​മ​യം​ ​ചി​ല​വ​ഴി​ച്ച് ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ.​ ​വി​വാ​ഹ​ജീ​വി​തം​ ​പ​ത്തു​ ​വ​ർ​ഷം​ ​പി​ന്നി​ട്ട​തി​ന്റെ​ ​സ​ന്തോ​ഷം​ ​പ​ങ്കി​ടാ​ൻ​ ​രാ​ജ​സ്ഥാ​നി​ൽ​ ​എ​ത്തി​യി​രി​ക്കു​ക​യാ​ണ് ​ദു​ൽ​ഖ​റും​ ​ഭാ​ര്യ​ ​അ​മാ​ൽ​ ​സൂ​ഫി​യ​യും.​ ​രാ​ജ​സ്ഥാ​നി​ലെ​ ​ആ​ഡം​ബ​ര​ ​റി​സോ​ർ​ട്ടാ​യ​ ​സി​ക്സ് ​സെ​ൻ​സ​സ് ​ഫോ​ർ​ട്ട് ​ബ​ർ​വാ​ര​യി​ലാ​ണ് ​എ​ത്തി​യ​ത്.​ ​ബോ​ളി​വു​ഡ് ​താ​ര​ങ്ങ​ളാ​യ​ ​ക​ത്രീ​ന​ ​കൈ​ഫും​ ​വി​ക്കി​ ​കൗ​ശാ​ലും​ ​വി​വാ​ഹി​ത​രാ​യ​ത് ​ഇ​വി​ടെ​ ​വ​ച്ചാ​ണ്.​ ​അ​മാ​ലി​നൊ​പ്പം​ ​അ​വ​ധി​ ​ആ​ഘോ​ഷി​ച്ച​തി​ന്റെ​ ​വീ​ഡി​യോ​ ​ദു​ൽ​ഖ​ർ​ ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​പ​ങ്കു​വ​ച്ചു.​ ​'​ന​മ്മ​ൾ​ ​ജീ​വി​ക്കു​ന്ന​ ​കാ​ല​ങ്ങ​ൾ.​ ​സം​സ്ഥാ​ന​ങ്ങ​ളെ​ ​രാ​ജ്യ​ങ്ങ​ളെ​പ്പോ​ലെ​യാ​ക്കു​ന്നു.​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​ശ​ത്രു​ക്ക​ളെ​പ്പോ​ലെ​ ​തോ​ന്നു​ന്നു.​ ​ക​ഴി​ഞ്ഞ​ ​മാ​സം​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​പോ​ലെ​ ​തോ​ന്നു​ന്നു.​ ​er...നി​ൽക്കൂ,​ ​ആ​ ​അ​വ​സാ​ന​ ​വ​രി​ ​മാ​യ്ക്കൂ"​എ​ന്ന് ​കു​റി​ച്ചു​ ​കൊ​ണ്ടാ​ണ് ​ദു​ൽ​ഖ​ർ​ ​വീ​ഡി​യോ​ ​പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.​ ​രാ​ജ​സ്ഥാ​നി​ലെ​ ​പൈ​തൃ​ക​ ​കേ​ന്ദ്ര​ങ്ങ​ളും​ ​ഭ​ക്ഷ​ണ​വും​ ​വീ​ഡി​യോ​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ക​ഴി​ഞ്ഞ​ ​ഡി​സം​ബ​ർ​ 21​ന് ​ആ​യി​രു​ന്നു​ ​ഇ​രു​വ​രു​ടെ​യും​ ​പ​ത്താം​ ​വി​വാ​ഹ​വാ​ർ​ഷി​കം.​ ​ജീ​വി​ത​ത്തെ​ ​ഒ​രു​ ​ക​പ്പ​ലി​ലെ​ ​യാ​ത്ര​യാ​യി​ ​സ​ങ്ക​ൽ​പി​ച്ച് ​അ​ന്ന് ​ദു​ൽ​ഖ​ർ​ ​പ​ങ്കു​വ​ച്ച​ ​മ​നോ​ഹ​ര​മാ​യ​ ​കു​റി​പ്പ് ​ശ്ര​ദ്ധ​ ​നേ​ടി​യി​രു​ന്നു.