
രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ ഹൃദ്രോഗത്തിലേക്ക് നയിക്കും. കൊളസ്‌ട്രോൾ, ' പ്രത്യേകിച്ചും അപകടകാരിയായ എൽ.ഡി.എൽ ലെവൽ പൂർണമായും നിയന്ത്രിക്കണം.
കൊഴുപ്പ് പരമാവധി ഒഴിവാക്കുക. അമിതഭക്ഷണം പൂർണമായും ഒഴിവാക്കണം. മാംസാഹാരം കഴിവതും ഉപേക്ഷിച്ച് പച്ചക്കറിയും മത്സ്യവും കഴിക്കുക.അരിയാഹാരവും പരമാവധി കുറയ്ക്കണം.
എണ്ണയുടെ ഉപയോഗം കഴിയുന്നത്ര നിയന്ത്രിക്കണം. രക്തത്തിലെ എൽ.ഡി.എൽ കൊളസ്‌ട്രോളിന്റെ അളവ് കുറഞ്ഞിരിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്. ഓട്ടം, നീന്തൽ എന്നിവ ഹൃദയാരോഗ്യം ഉറപ്പാക്കുന്ന മികച്ച വ്യായാമങ്ങളാണ്. അര മണിക്കൂറിൽ രണ്ട് കിലോമീറ്റർ ദൂരം എന്നത് മികച്ച വ്യായാമമാണ്. മിതമായ വേഗം മതി. ആഴ്ചയിൽ അഞ്ചുദിവസം മുടങ്ങാതെ നടക്കുക.മദ്യത്തിന്റെ അമിത ഉപയോഗം ഹൃദയത്തെ അപകടത്തിലാക്കും. പ്രമേഹവും രക്തസമ്മർദ്ദവും ഉള്ളവരുടെ മദ്യപാനം അപകട സാദ്ധ്യത വളരെയധികം വർദ്ധിപ്പിക്കും. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമായ ഏറ്റവും വലിയ രണ്ടാമത്തെ ഘടകം പുകവലിയാണ്.