
ബെൽഗ്രേഡ് : കൊവിഡ് വാക്സിൻ എടുക്കാത്തതിനെത്തുടർന്ന് ആസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുപ്പിക്കാതെ തിരിച്ചയച്ച ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക്ക് ജോക്കോവിച്ചിന് ജന്മനാടായ സെർബിയയിൽ ഗംഭീര വരവേൽപ്പ്. കഴിഞ്ഞ രാത്രി മെൽബണിൽ നിന്ന് വിമാനം കയറിയ നൊവാക്ക് യു.എ.ഇ വഴിയാണ് ഇന്നലെ ബെൽഗ്രേഡിൽ എത്തിയത്. നിരവധിപ്പേരാണ് താരത്തിന് പിന്തുണയുമായി ബെൽഗ്രേഡ് വിമാനത്താവളത്തിലെത്തിയിരുന്നത്.
ആസ്ട്രേലിയയിൽ കോടതിയിൽ അപ്പീൽ നൽകിയിരുന്ന നൊവാക്കിന് സെർബിയൻ സർക്കാർ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആസ്ട്രേലിയയുമായുള്ള നയതന്ത്രപ്രശ്നമായിത്തന്നെ നൊവാക്കിന്റെ പുറത്താക്കൽ മാറിയിട്ടുണ്ട്.