calicut-university

പരീക്ഷാ രജിസ്‌ട്രേഷൻ

അഞ്ചാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ പരീക്ഷയ്ക്ക് പിഴയില്ലാതെ 21 വരെ രജിസ്റ്റർ ചെയ്യാം.


ഒറ്റത്തവണ സപ്ലിമെന്ററി


2004 മുതൽ 2010 വരെ പ്രവേശനം നേടിയവർക്കുള്ള അഞ്ചാം സെമസ്റ്റർ ബി.ആർക് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ 25ന് തുടങ്ങും. സർവകലാശാലയിലെ ടാഗോർ നികേതൻ സെമിനാർ ഹാളാണ് പരീക്ഷാകേന്ദ്രം.


പരീക്ഷ

അഫിലിയേറ്റഡ് കോളേജുകൾ, എസ്.ഡി.ഇ, പ്രൈവറ്റ് അഞ്ചാം സെമസ്റ്റർ യു.ജി പരീക്ഷകൾ 27ന് തുടങ്ങും.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എൽ എൽ.ബി യൂണിറ്ററി ഡിഗ്രി, എട്ടാം സെമസ്റ്റർ ബി.ബി.എ എൽ എൽ.ബി (എച്ച് ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.