kk

പോത്തൻകോട്: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാവ സുരേഷിന് പരിക്ക്. പോത്തൻകോട് ജംഗ്ഷന് സമീപം ഇന്ന് വൈകിട്ട് ആറോടെ നടന്ന അപകടത്തിലാണ് വാവ സുരേഷിന് തലയ്ക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വാവ സുരേഷിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

പോത്തൻകോട്ട് നിന്ന് ശ്രീകാര്യത്തേക്ക് പോകുകയായിരുന്ന വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാറിൽ ശ്രീകാര്യം ഭാഗത്ത് നിന്ന് വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. ഈ കാറിൽ രണ്ടു സ്ത്രീകളും നവജാത ശിശുവും ഡ്രൈവർ ഉൾപ്പെടെ രണ്ട് പുരുഷൻമാരുമാണ് ഉണ്ടായിരുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവം കഴിഞ്ഞ യുവതിയുമായി മടങ്ങുകയായിരുന്നു ഇവർ. fഇവർക്കും അപകടത്തിൽ പരിക്കേറ്റു. . ഇവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. .